KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മെയിൻ റോഡിൽ ഓയിൽ വീണു ; അഗ്നിരക്ഷാസേനയെത്തി അപകടം ഒഴിവാക്കി.

കാഞ്ഞിരപ്പള്ളി: ദേശീയപാത 183ൽ മിനി സിവിൽസ്റ്റേഷനു മുൻവശത്തെ വളവിൽ വാഹനത്തിൽനിന്ന് ഓയിൽ വീണു. അഗ്നിരക്ഷാസേ നയെത്തി ഓയിലിന് മുകളിൽ അറക്കപ്പൊടി വിതറി അപകടം ഒഴിവാക്കി.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് മിനി സിവിൽസ്റ്റേഷൻ മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് റോഡിൽ ഓയിൽ പരന്നത്. പെട്ടെന്നുതന്നെ അറക്കപ്പൊടി വിതറിയതിനാൽ അപകടം ഒഴിവായതായി പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു.

error: Content is protected !!