KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡെങ്കിപ്പനി കേസുകളുടെ എണ്ണം കൂടുന്നു

കാഞ്ഞിരപ്പള്ളി : ∙പനി ബാധിതരുടെ എണ്ണം കൂടുന്നു. ഡെങ്കിപ്പനി കേസുകളും ഉയരുന്നു. വിദ്യാർഥികളുടെ ഇടയിലും വൈറൽ പനി വ്യാപകമാകുന്നു.

പനി ബാധിച്ചു 477 പേരാണ് ഇന്നലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ചൊവ്വാഴ്ച 330 പേരും തിങ്കളാഴ്ച 294 പേരും പനി ബാധിച്ചു ചികിത്സ തേടിയിരുന്നു. ഓരോ ദിവസവും പനിബാധിതർ കൂടി വരികയാണ്. ഈ ആഴ്ചയിൽ 655 പേരും ഈ മാസം 4239 പേരും പനി ബാധിച്ചു ചികിത്സയിൽ പ്രവേശിക്കപ്പെട്ടു. ഈ വർഷം 47609 പേർക്കാണു പനി ബാധിച്ചത്. കടുത്തുരുത്തി, നെടുങ്കുന്നം എന്നിവിടങ്ങളിൽ ഓരോരുത്തർക്കു ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഈ മാസം 34 പേരും ഈ വർഷം ഇതുവരെ 176 പേരുമാണു ഡെങ്കിപ്പനി ബാധിച്ചു ചികിത്സ തേടിയത്

error: Content is protected !!