KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സ്വദേശിയായ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ സിസ്റ്റർ ആൻ മരിയയെ (50) മരിച്ച നിലയിൽ കണ്ടത്തി. രാമപുരത്ത് പുതുവേലി കാഞ്ഞിരമല മഠത്തിലെ സിസ്റ്ററിന്റെ സ്വന്തം മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആരാധന സന്യാസിനി സമൂഹത്തിന്റെ കാഞ്ഞിരപ്പള്ളി സെന്റ് ജോൺസ് പ്രൊവിൻസിലെ അംഗമാണ് സി. ആൻ മരിയ SABS . കപ്പാട് കപ്പിലുമാക്കൽ കുടുബാംഗമാണ് .

ഇന്ന് രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് മുറിയിൽ സി.ആൻ മരിയയെ മരിച്ച നിലയിൽ കണ്ടത്. ആൻ മരിയയ്ക്ക് ഓർമ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നെന്ന് ഒപ്പമുള്ളവർ പറഞ്ഞു. സംഭവത്തിൽ രാമപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി SABS സന്യാസിനി സമൂഹത്തിന്റെ പാലാ പ്രൊവിൻസിലെ കാഞ്ഞിരമല പ്രാർത്ഥ ഭവനത്തിൽ സി. ആൻ മരിയ ധ്യാനത്തിലും, പ്രാർത്ഥനയിലും കഴിയുകയായിരുന്നു . ഏറെ വർഷങ്ങളായി തുടരുന്ന ചികിത്സകൾക്കിടയിലും പലവിധ ആരോഗ്യ പ്രശ്നങ്ങളാൽ വിശ്രമത്തിൽ കഴിയുകയായിരുന്ന സിസ്റ്റർ ഇന്ന് പതിവ് പ്രാർത്ഥനയ്ക്ക് എത്താതിരുന്നത് ശ്രദ്ധിച്ച സഹസന്യാസിനിമാർ കിടപ്പുമുറിയിൽ അന്വേഷിച്ചു ചെന്നപ്പോൾ , മുറി അകത്തുനിന്നും പൂട്ടിയതായി കാണുകയായിരുന്നു. ഏറെ വിളിച്ചിട്ടും തുറക്കാതിരുന്നതിനെ തുടർന്ന് വെന്റിലേറ്ററിലൂടെ നോക്കിയപ്പോൾ സി. ആൻ മരിയ മരിച്ചതായി മനസ്സിലാക്കുകയും, തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു . പോലീസ് എത്തി വാതിൽ തുറന്നപ്പോൾ സിസ്റ്റർ മരിച്ചതായി സ്ഥിരീകരിക്കുകയും, തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

സംസ്കാരം ഞായറാഴ്ച പൊൻകുന്നം തിരുഹൃദയ ദേവാലയത്തിൽ നടക്കും .

error: Content is protected !!