KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം, എലിക്കുളം പ്രദേശങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം.

പൊൻകുന്നം: തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശനഷ്ടം. മേഖലയിൽ കൃഷിനാശവുമുണ്ട്. പലയിടത്തും വൈദ്യുതിലൈനിലേക്ക് മരം വീണ് വൈദ്യുതി വിതരണം മുടങ്ങി. എലിക്കുളം 15-ാം വാർഡിൽ തച്ചനാമഠത്തിൽ സുബ്രഹ്മണ്യന്റെ വീടിന് മുകളിലേക്ക് ജാതിമരങ്ങൾ കടപുഴകി വീണ് നാശമുണ്ടായി.
പൊൻകുന്നം 20-ാംമൈൽ ആര്യങ്കുളം രാജു സെബാസ്റ്റിയൻ, കുന്നേൽ കെ.എച്ച്.കബീർ, പടിഞ്ഞാറ്റേടത്ത് ജിജി തോമസ്, വാഴക്കൂട്ടത്തിൽ ഷാജി, കീന്തനാനിക്കൽ കെ.എസ്.അജിത്ത്‌മോൻ, ചിറക്കടവ് താഴത്തേടത്ത് ശ്രീജിത്ത് എന്നിവരുടെ വീടുകൾക്കും മരം വീണ് നാശനഷ്ടമുണ്ട്. എലിക്കുളം ഏഴാംമൈൽ-പാമ്പോലി റോഡിൽ തേക്കുമരം വൈദ്യുതി ലൈനിലേക്ക് വീണു.

error: Content is protected !!