ബ്രേക്ക് നഷ്ടപ്പെട്ട ബസ് പിന്നോട്ട് ഉരുണ്ട് കടയിലേക്ക് ഇടിച്ചു കയറി
പുഞ്ചവയൽ : ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് കുത്തിറക്കത്തിൽ പിന്നോട്ട് ഉരുണ്ട് കടയിലേക്ക് ഇടിച്ചു കയറി.
മുണ്ടക്കയം – പുഞ്ചവയൽ റൂട്ടിൽ സർവീസ് നടത്തുന്ന മുഹമ്മദൻസ് ബസിന്റെ ബ്രേക്കാണ് ഇറക്കത്തിൽ നഷ്ടപ്പെട്ടത്. പുഞ്ചവയൽ പള്ളി ജംഗ്ഷനിൽ ആളെ ഇറക്കുന്നതിനിടയിലാണ് ബ്രേക്ക് പോയത്. കുത്തറക്കത്തിൽ നൂറു മീറ്ററോളം പുറകോട്ട് ഉരുണ്ട് കടയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ബുധനാഴ്ച രാവിലെ 9 30 ഓടുകൂടിയാണ് അപകടം സംഭവിച്ചത് . ബസ് പിറകോട്ട് ഉരുളണത് കണ്ട്, പിന്നിൽ ഉണ്ടായിരുന്ന ആളുകൾ ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി.
