മുണ്ടക്കയം സെൻറ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ പരിസ്ഥിതി പാഠങ്ങൾ ചുവർ ചിത്രങ്ങളിലൂടെ
മുണ്ടക്കയം : 2025 ലെ പരിസ്ഥിതി പ്രമേയമായ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന വിഷയത്തെ ആസ്പദമാക്കി മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിത സ്വകാര്യ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് ജോസഫ് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ സ്കൂൾ മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി രേഖാ ദാസ് എക്കോബ്രിക്സ് നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ഓക്സിജൻ ഏറ്റവും കൂടുതൽ പുറപ്പെടുവിക്കുന്ന സസ്യങ്ങളിൽ ഒന്നായ കൃഷ്ണതുളസി വിശിഷ്ടാതിഥികൾക്ക് പ്രൈമറി വിദ്യാർഥികൾ നൽകി. ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും ശരീരത്തിലെത്തുന്ന പ്ലാസ്റ്റിക്കിനെ നിരോധിക്കുവാൻ പ്ലാസ്റ്റിക് ഫ്രീ ലഞ്ച് ഡേ, എക്കോബ്രിക്സ് നിർമ്മാണം തുടങ്ങിയ വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഈ വർഷം ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. പ്രിൻസിപ്പാൾ ഫാ. തോമസ് നാലന്നടിയിൽ, സി. ജിജി പുല്ലത്തിൽ എ ഒ, വാർഡ് മെമ്പർ ലിസി നിക്കോളാസ്, സിന്ധു മോൾ കോശി,
എൽസമ്മ സെബാസ്റ്റ്യൻ, ശ്രീകല സി നായർ, ഷബീന എൻ എന്നിവർ പ്രസംഗിച്ചു. എട്ടാം ക്ലാസ് വിദ്യാർഥികൾ പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ബൈപ്പാസ് റോഡ് വൃത്തിയാക്കുകയും ബൈപ്പാസിനോട് ചേർന്നുള്ള സ്കൂളിന്റെ മുൻവശത്ത് പൂന്തോട്ടം നിർമ്മിക്കുകയും ചെയ്തു.
