KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റിസോഴ്സ്‌ പഴ്സൻമാർക്ക് പരിശീലന പരിപാടി

കാഞ്ഞിരപ്പള്ളി ഉദ്യോഗാർഥികൾക്കു തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലെ റിസോഴ്സ്‌ പഴ്സൻമാർക്കു പരിശീലന പരിപാടി നടത്തി.

കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ജോബ് സ്റ്റേഷൻ പരിധിയിൽ വരുന്ന കുട്ടിക്കൽ, മുണ്ടക്കയം, കോരുത്തോട്, പാറത്തോട്, കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല പഞ്ചായത്തുകളിലെ റിസോഴ്സ‌് പഴ്‌സൻമാർക്കാണു പരിശീലനം നൽകിയത്.

പഞ്ചായത്തുകളിലെ ഡിഡ ബ്യൂഎംഎസ് ഡേറ്റ അപ്ഡേഷനും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ടി.ജെ.മോഹനൻ, മു ണ്ടക്കയം പഞ്ചായത്ത് പ്രസിഡ ന്റ്റ് രേഖ ദാസ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗ സ്ഥർ, കുടുംബശ്രീ ചെയർപ ഴ്സ‌ൻമാർ, കില കോഓർഡിനേ റ്റർമാർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!