KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാളകെട്ടി നിർമല ഇംഗ്ലീഷ് മീഡിയം സ്കൂ‌ളിൽ ലഹരിവിരുദ്ധ ദിനാചരണം

കാളകെട്ടി: നിർമല ഇംഗ്ലീഷ് മീഡിയം സ്കൂ‌ളിൽ അന്തർദേശീയ ലഹരി വിരുദ്ധ ദിനവും സ്കൂ‌ൾ പാർലമെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങും നടത്തി. കാഞ്ഞിരപ്പള്ളി പോലീസ് എസ്എച്ച്ഒ ശ്യാം കുമാർ സന്ദേശം നൽകി. പ്രിൻസിപ്പൽ സിസ്റ്റർ വിമല പറപ്പള്ളി എസ്എബിഎസ് സ്കൂൾ പാർലമെന്റ് ലീഡേഴ്സിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
വാർഡ് മെംബർ റാണി ടോമി, പിടിഎ വൈസ് പ്രസിഡന്റ് ജോബി തെക്കുംചേരിക്കുന്നൽ, സ്വപ്ന കല്ലുക്കുളങ്ങര, ആൻസി സാബു, പിടിഎ എക്സി ക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. സ്കൂ‌ൾ ഹെഡ് ബോയ് ആൽബിൻ റോയി, ഹെഡ് ഗേൾ ഇവാന എലിസബത്ത് ലിജോ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

error: Content is protected !!