കനത്ത മഴ; കുന്നുംഭാഗം – ടിബി റോഡിൽ മരങ്ങൾ കടപുഴകി വീണു
കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. കുന്നുംഭാഗം – ടിബി റോഡിൽ രണ്ടിടങ്ങളിലായി മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണു. ഇന്നലെ രാവിലെ മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിലാണ് ശിഖരങ്ങൾ ഒടിഞ്ഞുവീണത്. ഈ സമയം റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തി ശിഖരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃ സ്ഥാപിച്ചു. ശിഖരങ്ങൾ വീണ് കേബിളുകൾക്കും വൈദ്യുതിലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചു.
