KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുതിയ ബാച്ചുകളുടെ ആരംഭവും അവാർഡ് ജേതാവിനെ ആദരിക്കലും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജിൽ പുതിയതായി പ്രവേശനം നേടിയ മൂന്നുറിലധികം വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസും എഡ്യുക്കേഷണൽ എക്സലസ്, ഗുരുശ്രേഷ്ഠ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ കോളജ് ഡയറക്ടർ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിക്ക് അനുമോദനവും സംഘടിപ്പിച്ചു.

കോളജിൽ പുതിയതായി ആരംഭിച്ച പ്ലസ് വൺ സയൻസ് ബാച്ചിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. വൈസ് പ്രിൻസിപ്പൽ ടിജോമോൻ ജേക്കബ്, സ്റ്റാഫ് സെക്രട്ടറിമാരായ ബേബി മാത്യു, ലൂസിയാമ്മ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഏവിയേഷൻ, ഡിഎംഎൽടി, ഹോട്ടൽ മാനേജ്മെന്റ്, പ്ലസ് വൺ, ഡിഗ്രീ കോഴ്സുളിലേക്കുള്ള അഡ്മിഷൻ തുടരുകയാണന്ന് പ്രിൻസിപ്പൽ എ. ആർ. മധുസൂദനൻ അറിയിച്ചു.

error: Content is protected !!