KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എസ്എംവൈഎം കാമ്പസ് ഷീൽഡ്

പൊൻകുന്നം: പൊൻകുന്നം ഫൊറോന എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ കേരള എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കാമ്പസ് ഷീൽഡ് എന്ന പേരിൽ വിവിധ സ്കൂളുകളിൽ ദൃശ്യാവിഷ്കാരങ്ങളും ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടത്തി. പാമ്പാടി എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീകാന്ത്, എക്സൈസ് ഓഫീസർ നിതിൻ, പൊൻകുന്നം ഫൊറോന എസ്എംവൈഎം ഡയറക്ടർ ഫാ. നോബി വെള്ളാപ്പള്ളി, ഫൊറോന പ്രസിഡൻ്റ മെറിൻ സക്കറിയാസ്, വൈസ് പ്രസിഡന്റ് ആൽബിൻ, സെബിൻ, എയ്ബൻ എന്നിവർ പ്രസംഗിച്ചു. ചെങ്കൽ ദേവാലയത്തിലെ യുവജനങ്ങൾ നേതൃത്വം നൽകി.

error: Content is protected !!