KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മെഗാ രക്തദാന ക്യാമ്പ് നടത്തി

മുരിക്കുംവയൽ: ശ്രീ ശബരീശ കോളജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചങ്ങനാശേരി റീജണൽ ബിസിനസ് ഓഫീസിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും മരിയൻ മെഡിക്കൽ സെന്ററിൻറെയും സഹകരണത്തോടെ മുരിക്കുംവയൽ ശ്രീ ശബരീശ കോളജിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുണ്ടക്കയം മാനേജർ അർജുൻ ആർ. നായർ രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ എം. ജിജീ ഷ് അദ്ധ്യക്ഷത വഹിച്ചു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി.

എസ്ബിഐ മുരിക്കുംവയൽ ബ്രാഞ്ച് മാനേജർ പ്രവീൺ ശശിധരൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ വി.ജി. ഹരീഷ്കു മാർ, അരുൺ കെ. ബാലൻ, ബി. അഖിൽജിത്, ഡോ. വി.ഡി. മാമച്ചൻ, സിസ്റ്റർ ബിൻസി എഫ്‌സിസി, സിസ്റ്റർ മരീനാ ജോസ് എഫ്സി സി, അനന്ത കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.

യുവജനതയിൽ സാമൂഹിക പ്രതിബദ്ധത രൂപപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി നിരവധി രക്തദാന ക്യാമ്പുകൾ ശ്രീ ശബരീശ കോളജ് എൻഎസ്എ സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ അക്കാദമിക വർഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെ രക്ത ദാന ക്യാമ്പുകൾ നടത്തുന്നുണ്ട്. എഴുപത് വിദ്യാർഥികളൾ ശ്രീ ശബരീശ കോളജിൽ നടന്ന ക്യാമ്പിൽ രക്തം ദാനം ചെയ്തു.

error: Content is protected !!