KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നോ ഡ്രഗ്സ് യെസ് ലൈഫ് ; സെന്റ് ഡൊമിനിക്സ് കോളജ് ഒറ്റ ചിത്രമായി ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

കാഞ്ഞിരപ്പള്ളി: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരമുള്ള ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ മുഴുവൻ അധ്യാപകരും വിദ്യാർഥികളും അനധ്യാപകരും ചേർന്ന് യെസ് ലൈഫ് എന്ന പേരിൽ ഒരൊറ്റ ചിത്രമായി ലഹരിവിരുദ്ധ സന്ദേശം പകർന്നു. കോളജിന്റെ വജ്രജൂബിലി വർഷാഘോഷത്തിന്റെ ഭാഗമായിരുന്നു യെസ് ലൈഫ് പരിപാടി. നോ ഡ്രഗ് എസ്‌ഡിസി @ 60 യെസ് ലൈഫ് എന്നീ വാക്കുകളുടെ രൂപത്തിൽ യഥാക്രമം ചുവപ്പ്, വെള്ള, പച്ച നിറങ്ങളിലുള്ള കാർഡുകൾ ഏന്തിയാണ് സെന്റ് ഡൊമിനിക്സ് ലഹരി വിരുദ്ധ ജീവിതാനുകൂല ചിത്രം രചിച്ചത്.

കോളജിലെ അധ്യാപകനായ ഡോ. അരുൺ രാജ് രചിച്ച കവിതയിലൂടെയാണ് ലഹരി വിരുദ്ധ സന്ദേശം ആവിഷ്‌കരിച്ചത്. ജീവിതം മൂല്യങ്ങൾ നിറഞ്ഞതാകുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തെ അവ തരിപ്പിച്ചുകൊണ്ട് കാമ്പസ് ഒന്നാകെ സൂംബ നൃത്തച്ചുവടുകൾ വച്ചു.
തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും പോസ്റ്ററുകൾ തയാറാക്കലും നടത്തി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കോളജിൽ നടത്തിവരുന്ന പങ്കാളിത്ത ബോധവത്കരണ പരിപാടിയുടെ ഭാഗമാണ് യെസ് ലൈഫ് സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് പറഞ്ഞു. ലഹരിയെ പ്രതിരോധിക്കുന്നതിന് സമൂഹം ഒന്നാകെ കൈ കോർക്കണമെന്നും സമാപന സന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. റവ.ഡോ. മനോജ് ജോസഫ്, പ്രഫ. ബിനോ പി. ജോസ്, എൻഎ സ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിനു എലിസബത്ത്, സെബാസ്റ്റ്യൻ, ഡോ.എസ്. പ്രശാന്ത് കുമാർ, പ്രഫ. നെൽസൺ കുര്യാക്കോസ്, പ്രഫ. മൈക്കിൾ തോമസ് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!