പുസ്തക വണ്ടിക്ക് ഊഷ്മള വരവേൽപ്പ്
മണിമല: വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക എന്ന ലക്ഷ്യത്തോടെ മലയാളികളെ വായനയുടെ പുതു ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി.എം പണിക്കരുടെ ഓർമ്മ ആചരിക്കുന്ന വായനാവാരത്തിൽ വ്യത്യസ്തമായ വായന അനുഭവങ്ങൾ പകർന്നു തരുന്നതിനായി കരിക്കാട്ടൂർ സി.സി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.’ പുസ്തക വണ്ടി ‘ എന്ന നൂതനാശയവുമായി സി.സി.എം സ്കൂളിലെ വിദ്യാർഥികൾ മണിമല കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയപ്പോൾ മണിമല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വെങ്കിടസ്വാമി അയ്യരുടെ നേതൃത്വത്തിലുള്ള സംഘം പുസ്തക വണ്ടിയെ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ പ്രവർത്തകരും, രോഗികളും, കൂട്ടിരിപ്പുകാരും അത്ഭുതത്തോടെയും ആവേശത്തോടെയുമാണ് പുസ്തക വണ്ടിയെ സ്വീകരിച്ചത്
പുസ്തക വണ്ടി ‘ സ്കൂൾ മാനേജർ ഫാ. സണ്ണി പൊരിയത്ത് സി.എം.ഐ ഫ്ലാഗ് ഓഫ് ചെയ്തു. തങ്ങൾക്ക് കേട്ട് പരിചയം മാത്രമുള്ള പല പുസ്തകങ്ങളും നേരിട്ട് കണ്ടപ്പോൾ പലരും പുസ്തകങ്ങൾ എടുത്തു നോക്കുന്നതിനും വായിക്കുന്നതിനുമായി സമയം കണ്ടെത്തി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിരസമായ സമയത്തെ പ്രയോജനപ്രദമാക്കുവാൻ പുസ്തക വണ്ടിയിലൂടെ സാധിച്ചു. സമീപ സ്കൂളുകളിലും പുസ്തക വണ്ടി പ്രദർശനം നടത്തുകയും കുട്ടികൾ അതിനെ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തു. വായന വാരാചരണത്തോട നുബന്ധിച്ച് നടത്തിയ പുസ്തക പ്രദർശനത്തിന് അധ്യാപകരായ രാജേഷ് എ നായർ, അബിൻ ജോ, മരിയ മാത്യു, ഫാ. എൽദോ ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.
