KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാനനപാതയിൽ ഫലവൃക്ഷ വിത്തുബോളുകൾ വിതറി

എരുമേലി : വന്യജീവി-മനുഷ്യ സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ശബരിമല വനമേഖലയിലെ പരമ്പരാഗത കാനനപാത യായ കോയിക്കക്കാവ് മുതൽ കാളകെട്ടി വരെയുള്ള ഭാഗത്ത് ഫലവൃക്ഷ വിത്തു ബോളുകൾ വിതറി.അമൃത യുവജന ധർമവേദിയു ടെ നേതൃത്വത്തിൽ വനം വകുപ്പിൻ്റെ സഹകരണത്തോടെയാണ് 3000 വിത്തുബോളുകൾ വിതറിയത്. .സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബി.എസ്. അനി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എസ്.ശ്രീകുമാർ, അനീഷ് തിരുവല്ല തുടങ്ങി യവർ പ്രസംഗിച്ചു.

error: Content is protected !!