ചികിത്സാ സഹായനിധി ധനശേഖരണം ഞായറാഴ്ച
മുണ്ടക്കയം :നിർധനരായ ചെറുപ്പക്കാരായ രണ്ട് സഹോദരങ്ങളുടെ ജീവൻ രക്ഷിക്കുവാൻ ചികിത്സാ സഹായനിധി ധന ശേഖരണം ഞായറാഴ്ച നടക്കും
കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പതിനെന്നാം വാർഡിൽ തേൻപുഴ ഭാഗത്ത്തേ ൻപുഴ ഇ.എം.എസ്. നഗറിൽ താമസിക്കുന്ന ചെങ്ങനാരിപറമ്പിൽ
വീട്ടിൽ സിജോയുടെ ഭാര്യ ജെസി (32 ) ലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന അപൂർവ്വമായ രോഗം ബാധിച്ച് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ആറ് വയസ്സും, നാല് മാസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ഇവരുടെ ജീവൻ രക്ഷിക്കുന്നതിന് പന്ത്രണ്ട് ലക്ഷത്തോളം രൂപ ആവശ്യമാണ് .
കൂട്ടിക്കൽ മൂന്നാം വാർഡിൽ മാത്തുമല ഭാഗത്ത് കൊച്ചുകുന്നേൽ വീട്ടിൽ പ്രിൻസ് മാത്യു (28 ) കുടൽ സംബന്ധമായ ഗുരുതരമായ രോഗത്തെതുടർന്ന് വൻകുടൽ നീക്കം ചെയ്യുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് അടിയന്തരമായി വിധേയയനാവണം
മാതാപിതാക്കളോ സഹോദരങ്ങളോ ഇല്ലാത്ത പ്രിൻസിന് ഓപ്പറേഷന് പത്ത് ലക്ഷം രൂപയെങ്കിലും വേണ്ടിവരും ,
നിർധനരായ ചെറുപ്പക്കാരായ രണ്ട് സഹോദരങ്ങളുടെ ജീവൻ രക്ഷിക്കുവാൻ 22 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടതിനും ഇവരെ സഹായിക്കുവാനും വേണ്ടി കൂട്ടിക്കൽ ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് മുണ്ടുപാലത്തിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനപ്രകാരം 29 ന് ഞായറാഴ്ച രാവിലെ ഒൻപത് മുതൽ കൂട്ടിക്കൽ
ഗ്രാമപഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും മുഴുവൻ വീടുകളിലും ജീവൻ രക്ഷാസമിതി പ്രവർത്തകർ എത്തുന്നതാണെന്നും ഏവരുടെയും
സഹായ സഹകരണം ഉണ്ടാവണമെന്നും ചികിത്സാ സഹായനിധി ഭാരവാഹികൾ അറിയിച്ചു
