KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ക്രാഷ് ബാരിയർ റെഡി : എരുമേലി റോഡിലെ അപകട ഭീതി ഒഴിയുന്നു.

എരുമേലി : ടൗണിൽ നിന്ന് കാഞ്ഞിരപ്പള്ളി റോഡിലേക്ക് പോകുമ്പോൾ സെന്റ്‌ തോമസ് സ്കൂൾ ജങ്ഷൻ കഴിഞ്ഞുള്ള ആമക്കുന്ന് പാലം ഭാഗത്ത് വാഹനങ്ങൾ തോട്ടിൽ മറിയുമെന്ന ആശങ്ക ഇനി വേണ്ട. മുൻകാല ശബരിമല സീസണുകളിൽ നേരിട്ട ഈ അപകടം ഇനിയുള്ള സീസണിൽ ഒഴിയും. തോടും റോഡും തമ്മിൽ ചേർന്ന ഈ ഭാഗത്ത്‌ സുരക്ഷ ഉറപ്പാക്കാൻ ക്രാഷ് ബാരിയറിന്റെ നിർമാണം കഴിഞ്ഞ ദിവസം പൂർത്തിയായി.

ഇക്കഴിഞ്ഞ ശബരിമല സീസണിൽ ഈ ഭാഗത്ത് റോഡിന്റെ അറ്റകുറ്റപണികൾ നടത്തി ടാർ ചെയ്തപ്പോൾ തോടിനോട് ചേർന്നുള്ള ഭാഗത്ത്‌ റോഡ് ഇടിഞ്ഞിരുന്നു. തുടർന്ന് അപകട സാധ്യത മുന്നറിയിപ്പ് സ്ഥാപിച്ചെങ്കിലും അപകടങ്ങൾ ഒഴിവാക്കാനുള്ള ക്രമീകരണം നടത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ക്രാഷ് ബാരിയർ നിർമാണം പൂർത്തിയായതോടെ അപകടങ്ങൾ ഒഴിയുമെന്ന് പ്രതീക്ഷിക്കാം

error: Content is protected !!