തോട്ടിൽ രാസമാലിന്യം തള്ളി; വെള്ളം നീല നിറത്തിൽ ഒഴുകി ; കാഞ്ഞിരപ്പള്ളി ചിറ്റാർ പുഴയിൽ എത്തുന്ന കൈത്തോടാണ് മാലിന്യപ്പെട്ടത്
പൊൻകുന്നം: കോയിപ്പള്ളിയിലെ തോട്ടിലൂടെ രാസമാലിന്യവും പാഴ് വസ്തുക്കളും തള്ളുന്നു. കഴിഞ്ഞ ദിവസം രാസമാലിന്യം കലർന്ന് തോട്ടിലെ വെള്ളം നീലനിറത്തിലായിരുന്നു. കോയിപ്പള്ളിയിലെ ചില സ്ഥാപനങ്ങളിൽ നിന്ന് തള്ളുന്നതാണ് മാലിന്യമെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
പഴയ റെഫ്രിജറേറ്റർ പൊളിക്കുന്നതിന്റെ പാഴ് വസ്തുക്കളും ഒഴുക്കുന്നുണ്ട്. ഇവയത്രയും കോയിപ്പള്ളി തോട്ടിലൂടെ മാന്തറ തോട്ടിലും തുടർന്ന് കാഞ്ഞിരപ്പള്ളിയിലെ ചിറ്റാർ പുഴയിലുമെത്തുന്നുണ്ട്. കോയിപ്പള്ളി തോട്ടിലെ മാലിന്യപ്രശ്‌നം മൂലം മാന്തറ തോട്ടിലും കുളിക്കുന്നതിന് ആൾക്കാർ മടിക്കുകയാണ്.
