KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മറിഞ്ഞ ലോറി ഉയർത്തുന്നതിനിടെ ജെസിബി തട്ടി ഒരാളുടെ വിരലുകൾ അറ്റു

പൊൻകുന്നം: പനമറ്റം-രണ്ടാംമൈൽ റോഡിൽ മുത്താരമ്മൻകോവിലിന് സമീപം റബ്ബർത്തടി കയറ്റി വന്ന ലോറി മറിഞ്ഞു. ജെസിബി ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമിക്കുന്നതിനിടെ അടുത്തുനിന്നയാളുടെ കാൽപ്പാദത്തിൽ ജെസിബിയുടെ കാൽ പതിച്ച് രണ്ട് വിരൽ അറ്റു. പൊൻകുന്നം പത്താശ്ശാരി കുഴിപ്പാലയിൽ വിഷ്ണുലാലി(30)നാണ് പരിക്ക്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം തെള്ളകത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇവരുടെ മറ്റൊരു ലോറിയുടെ ഡ്രൈവറാണ് പരിക്കേറ്റ വിഷ്ണുലാൽ. ജെസിബി കൊണ്ട് ലോറി ഉയർത്തുന്നതിനിടെ സഹായിയായി നിന്നതാണ്.

error: Content is protected !!