വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.
കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പട്ടികജാതി യുവതീയുവാക്കള്‍ക്ക് വാദ്യോപകരണങ്ങൾ പ്രവൃത്തിയുടെ വിതരണോത്ഘാടനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ് അദ്ധ്യക്ഷയായി.
യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.ജെ. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. കൃഷ്ണകുമാർ , അഡ്വ. സാജൻ കുന്നത്ത്, പി.കെ. പ്രദീപ്, ജോഷി മംഗലം, ബി.ഡി.ഒ. സജീഷ് എസ്., പട്ടികജാതി വികസന ഓഫീസര്‍ അനീഷ് വി നായർ എന്നിവർ സംസാരിച്ചു.
