KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ഡോമിനിക്സ് കത്തീഡ്രൽ ദ്വിശതാബ്ദി വിളംബരറാലി ആഗസ്റ്റ് 2 ന്

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രൽ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം ആഗസ്റ്റ് 2 മുതൽ 10 വരെ തീയതികളിൽ നടത്തപ്പെടുകയാണ്. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് അക്കരപ്പള്ളിയിൽനിന്നും കത്തീഡ്രൽ പള്ളിയിലേക്ക് ജൂബിലി വിളംബര റാലി ആഗസ്റ്റ് 2 ശനിയാഴ്ച നടത്തുന്നു.

കത്തോലിക്ക കോൺഗ്രസ്, പിതൃവേദി, മാതൃവേദി, എസ്.എം.വൈ.എം., വിൻസെന്റ്റ് ഡി പോൾ, കൂട്ടായ്‌മ ലീഡേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന വിളംബര റാലി വൈകുന്നേരം 5.45 ന് കത്തീഡ്രൽ വികാരി ഫാ. കുര്യൻ താമരശ്ശേരി ഫ്ളാഗ് ഓഫ് ചെയ്യും, കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റി റാലി കത്തീഡ്രൽ പള്ളിയിൽ സമാപിക്കും. തുടർന്ന് ജൂബിലി പതാക ഉയർത്തൽ, തിരിതെളിക്കൽ, 200 പേർ അണിനിരക്കുന്ന ജൂബിലി ഗാനം, വാദ്യമേളം എന്നിവ ഉണ്ടായിരിക്കുന്നതാണ്. റാലിയിൽ 200 വർഷത്തിന്റെ പ്രതീകമായി 200 പേർ കൊടിയേന്തും, പ്ലോട്ടുകൾ, കൂട്ടായ്‌മാതല പ്രതിനിധികൾ എന്നിവർ റാലിയിൽ അണിനിരക്കും.

കത്തീഡ്രൽ വികാരി .ഫാ. കുര്യൻ താമരശ്ശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശ്ശേരി, കൈക്കാരന്മാരായ കെ.സി. ഡോമിനിക് കരിപ്പാപ്പറമ്പിൽ, അബ്രഹാം കെ. അലക്‌സ് കൊല്ലംകുളം, റ്റി.സി. ചാക്കോ വാവലുമാക്കൽ, പി.കെ. കുരുവിള പിണമറുകിൽ, ജനറൽ കൺവീനർ സെബാസ്റ്റ്യൻ എള്ളൂക്കുന്നേൽ, പ്രോഗ്രാം കൺവീനർ റെജി കൊച്ചുകരിപ്പാപറമ്പിൽ, ജിജി പുത്തേട്ട്, റെജി കൈപ്പൻപ്ലാക്കൽ, മെറീന റ്റോമി കാവുങ്കൽ, റാലി കൺവീനർ ഡോണി സാബു തുണ്ടിയിൽ, ബെന്നി അതിരുകുളങ്ങര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

error: Content is protected !!