KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി രൂപതാ മെറിറ്റ് ഡേ ആഗസ്റ്റ് 2 ന്.

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളുകളുടെ 2024-25 അധ്യയന വർഷത്തെ മെറിറ്റ് ഡേ ആഗസ്റ്റ് 2-ാ൦ തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്നു.

കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ രൂപത വികാരി ജനറാൾ റവ. ഫാ. ബോബി അലക്സ് മണ്ണ൦പ്ലാക്കൽ അധ്യക്ഷത വഹിക്കുന്നു. രൂപത കോർപ്പറേറ്റ് മാനേജർ റവ: ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ സ്വാഗതവും സ്കൂൾ മാനേജർ സിസ്റ്റർ സലോമി C M C, ഹെഡ്മിസ്ട്രസ് ശ്രീമതി. നിസ ജോൺ എന്നിവർ ആശംസകൾ അർപ്പിക്കുകയും അക്കാദമിക് കൗൺസിൽ സെക്രട്ടറി ഡോ.ഡൊമിനിക് സാവിയോ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യുന്നതാണ്.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ സ്കൂളുകൾക്കുള്ള മാനേജേഴ്സ് ട്രോഫി വിതരണവും ദേശീയ, സംസ്ഥാന തലങ്ങളിൽ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിക്കുന്നതുമാണ്.

error: Content is protected !!