KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ അവശേഷിപ്പുകൾ മുണ്ടക്കയത്തുമുണ്ട്

മുണ്ടക്കയം : മുണ്ടക്കൈ – ചുരൽമല ദുരന്തത്തിന്റെ അവശേഷിപ്പുകൾ മുണ്ടക്കയത്തുമുണ്ട് . കഴിഞ്ഞ വർഷം ഇതേസമയം ഉണ്ടായ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് പത്രങ്ങളിൽ വന്ന വാർത്തകൾ ശേഖരിച്ച് മുന്നൂറിലധികം പേജുകളുള്ള ലൈബ്രറി ഉണ്ടാക്കിയിരിക്കുകയാണ് റിട്ട.വില്ലേജ് ഓഫിസറായ എ.എസ്.മുഹമ്മദ് . ഉരുൾപൊട്ടൽ ഉണ്ടായ ദിവസം മുതലുള്ള രക്ഷാപ്രവർത്തനങ്ങളും അതിജീവനവും പുനരധിവാസവും എല്ലാം ഈ വാർത്തകളിൽ ഉൾപ്പെടുന്നു.

വണ്ടൻപതാൽ അമ്പഴത്തിനാൽ എ.എസ്.മുഹമ്മദ് വില്ലേജ് ഓഫിസറായിരുന്ന സമയത്താണ് കൂട്ടിക്കലിൽ ഉരുൾപൊട്ടൽ ദൂരന്തം ഉണ്ടായത്. അക്കാലത്തെ വാർത്തകളും ശേഖരത്തിലുണ്ട്. ചെറുപ്പം മുതൽ തന്നെ പത്രവാർത്തകൾ വെട്ടിയെടുത്ത് ബുക്കുകളിൽ ഒട്ടിച്ചു സൂക്ഷിക്കുന്ന ശീല മുണ്ടായിരുന്ന മുഹമ്മദിന്റെ വാർത്താ ശേഖരം പല സംഭവങ്ങളു ടെയും ചരിത്രം തന്നെയാണ്. പഴ യകാല മാസികകൾ, കേരളത്തി ലും ഇന്ത്യയിലും പ്രധാന സംഭവ ങ്ങളുണ്ടായ ദിവസങ്ങളിലെ പത്രങ്ങൾ തുടങ്ങിയവയുമായി വിദ്യാലയങ്ങളിൽ പ്രദർശനങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്.

തന്റെ പിതാവിന്റെ പേരിൽ വീടിനോടു ചേർന്ന് പുസ്തകശാല നിർമിച്ച് മുഹമ്മദ് നാടിനായി സമർപ്പിച്ചു. മുണ്ടക്കയം പ്രദേശത്തെ ആളുകൾ മരിച്ചാൽ പത്രത്തിൽ വരുന്ന ചരമ വാർത്തകൾ പോലും വെട്ടിസൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു മുഹമ്മദിന്.

error: Content is protected !!