KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തമ്പലക്കാട് മഹാകാളി പാറയിൽ നവരാത്രി സംഗീതോത്സവം 21ന് ആരംഭിക്കും.

തമ്പലക്കാട്: മഹാകാളിപാറ ദേവി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഡോക്ടർ ആർ. എൽ. വി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടാമത് നവരാത്രി സംഗീതോത്സവം ഞായർ രാവിലെ എട്ടിന് ആരംഭിക്കും. ഞായറാഴ്ച നടക്കുന്ന സംഗീത കച്ചേരിയിൽ, താമരക്കാട് വിഷ്ണു നമ്പൂതിരി വയലിൻ, നാട്ടകം കേരളവർമ്മ മൃദംഗം, തോടനാൽ മഹേഷ് ഘടം, ഇവർ പക്കനാളമൊരുക്കും.
നാളെ മുതൽ ഒക്ടോബർ ഒന്നു വരെ രാവിലെ എട്ടു മുതൽ 10 വരെയാണ് സംഗീതോത്സവം നടത്തുക.
നാളെ കെ എസ് മഹതി അവതരിപ്പിക്കുന്ന സംഗീത സദസ്സ്. വയലിൻ ആർ നന്ദകിഷോർ, മൃദംഗം മറിയപ്പള്ളി ഹരീഷ്, ഘടം കുമരകം ഗണേഷ് ഗോപാൽ, ഗഞ്ചിറ പനമറ്റം അരുൺ. 23ന് ശ്രീലത ശ്രീകുമാറിന്റെ സംഗീത കച്ചേരി. കുമ്മനം ഉപേന്ദ്രനാഥ വയലിൻ, കുമ്മനം ഹരീന്ദ്രനാഥ് മൃദംഗം, കുറിച്ചി രോഹിത് പ്രസാദ് ഘടം.

24ന് വൈക്കം ദിവ്യ ശ്യാം പാടുന്നു. മറിയപ്പള്ളി രാജേഷ് വയലിൻ, കോട്ടയം ഷിനു ഗോപിനാഥ് മൃദംഗം, കോട്ടയം ശരത് ഘടം. 25 ന് തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജിലെ നിഷ പൊന്നി അവതരിപ്പിക്കുന്ന വീണ കച്ചേരി. മൃദംഗം ശ്രീകാന്ത് പുളിക്കൻ ഏറ്റുമാനൂർ, കോട്ടയം ഉണ്ണികൃഷ്ണൻ ഘടം. 26 ന് കിടങ്ങറ അജിത് കുമാറിന്റെ സംഗീത കച്ചേരി. വയലിൻ ആർ നന്ദകിഷോർ, മൃദംഗം ഏറ്റുമാനൂർ ശ്രീകാന്ത്, ഘടം കോട്ടയം ഉണ്ണികൃഷ്ണൻ.
27 ന് ശനിയാഴ്ച അഭിരാമി അജയൻ, പാർവതി അജയൻ എന്നിവരുടെ സംഗീത കച്ചേരി. പാലാ അജയകുമാർ വയലിൻ, വൈക്കം ഗോപകുമാർ മൃദംഗം, പനമറ്റം അരുൺ ഗഞ്ചിറ.28ന് ഞായറാഴ്ച
മീര എം നായർ ചമ്പക്കര പാടുന്നു.
നന്ദ കിഷോർ വയലിൻ, വൈക്കം ഗോപകുമാർ മൃദംഗം, കോട്ടയം ശരത്ത് ഘടം.29 ന് ( തിങ്കൾ ) രാവിലെ എട്ടിന് വോക്കൽ വത്സല രാമകൃഷ്ണൻ. വയലിൻ അ ജയകുമാർ പാലാ, മൃദംഗം മറിയപ്പള്ളി ഹരീഷ്, ഘടം കുറിച്ചിത്താനം അനന്തകൃഷ്ണൻ. ദുർഗാഷ്ടമി നാളായ 30 ന് മാന്നാർ സുരേഷ് കുമാറിന്റെ കച്ചേരി. മറിയപ്പള്ളി സനൽ പത്മനാഭൻ വയലിൻ. ഇത്തിത്താനം ജയചന്ദ്രൻ മൃദംഗം, കോട്ടയം ശരത് ഘടം. സമാപന ദിവസമായ ബുധനാഴ്ച1.10.25
ചിറക്കടവ് അമൃത ആർട്സിലെ വിദ്യാർഥികളുടെ സംഗീത ആരാധന.
വയലിൻ മറിയപ്പള്ളി രാജേഷ്, മൃദംഗം നാട്ടകം കേരളവർമ്മ, ഘടം നെടുംകുന്നം ശരത്.

error: Content is protected !!