കുടുംബ സംഗമവും ഓണാഘോഷ പരിപാടികളും
തമ്പലക്കാട് : 277 നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 27 നും 28നും ( ശനി, ഞായർ )എൻ.എസ്.എസ്. യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുടുംബമേള നടത്തും.
കുടുംബമേളയോട് അനുബന്ധിച്ച് വിവിധ കലാ കായിക മത്സരങ്ങൾ, പൊതുസമ്മേളനം കലാപരിപാടികളും ഓണസദ്യയും നടത്തും.
27 -ന് രാവിലെ പത്തിന് പതാക ഉയർത്തൽ, ആചാര്യവന്ദനം, കലാകായിക മത്സരങ്ങൾ ഇവയാണ് നടത്തുക. 28-ന് ഞായറാഴ്ച രാവിലെ 10ന് പൊതുസമ്മേളനം,.
എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വക്കറ്റ് എം. എസ് മോഹനൻ അധ്യക്ഷത വഹിക്കും. കരയോഗം പ്രസിഡന്റ് പ്രകാശ് ബാബു ,
മുഖ്യപ്രഭാഷണം സമുദായ ആചാര്യന്റെ ചെറുമകൾ പെരുന്ന
എൻ.എസ്.എസ്. എച്ച് .എസ് . പ്രിൻസിപ്പൽ, ഗീത നടത്തും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി പ്രവീൺ ആർ. നായർ സമുദായ അംഗങ്ങളെ ആദരിക്കലും സമ്മാനദാനവും നടത്തും. 842 ആം നമ്പർ കരയോഗം പ്രസിഡന്റ് കെ. ജയകുമാർ കടക്കയം , വനിതാ സമാജം പ്രസിഡന്റ്, സുമ ഗോപി നാഥ് തുടങ്ങിയാൽ പ്രസംഗിക്കും. തുടർന്ന് ഓണസദ്യയും കരയോഗ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാവും.
