പഴയ വാഹനങ്ങളുടെ നികുതിവർധനവിൽ പ്രതിഷേധിച്ചു
ഇളങ്ങുളം: പഴയ വാഹനങ്ങളുടെ റീ ടെസ്റ്റിങ് ഫീസും നികുതിയും വർധിപ്പിച്ച, സാധാരണക്കാരുടെ കുടുംബജീവിതത്തെ സാരമായി ബാധിക്കുന്ന സർക്കാർ നടപടി പിൻവലിക്കണമെന്ന് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വർക് ഷോപ്പ്, സ്‌പെയർ പാർട്‌സ് കച്ചവട മേഖലകളിലുള്ളവർക്കും ഇത് ദോഷം ചെയ്യുമെന്നും യോഗം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ജെയിംസ് ചാക്കോ ജീരകത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.ജെ.തോമസ് പാലക്കുഴയിൽ, ബ്ലോക്ക് സെക്രട്ടറി ജിഷ്ണു പറപ്പള്ളിൽ, കെ.എം.ചാക്കോ കരിംപീച്ചിയിൽ, മനീഷ് ഫിലിപ്പ്, സിജോ ചാമനാട്ട്, കെ.സി.വിനോദ്, ബിനു തലച്ചിറ, ഷാജി പന്തലാനി, തോമസ് താഴത്തുവരിക്കയിൽ, ഷാജി ഇടത്തിപ്പറമ്പിൽ, അഭിജിത്ത് ആർ.കവുങ്ങഴയ്ക്കൽ, ബിബിൻ മറ്റപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
