KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൊച്ചിയിലേക്കൊരു സ്‌നേഹയാത്രയുമായി എലിക്കുളം ഗ്രാമപഞ്ചായത്ത്

ഇളങ്ങുളം:പഞ്ചായത്തിലെ എഴുപതോളം ഭിന്നശേഷിക്കാരെയും അവരുടെ സഹായികളേയും കൂട്ടി സ്‌നേഹയാത്രയ്ക്ക് തുടക്കമായി. ഇത്തവണ അറബിക്കടലിന്റെ റാണിയെക്കാണാൻ കൊച്ചിയിലേക്കാണ് സ്‌നേഹയാത്ര പോയത്. .

രാവിലെ ഇളങ്ങുളം ധർമ്മശാസ്ത ഓഡിറ്റോറിയത്തിൽ നിന്നും പ്രഭാത ഭക്ഷണത്തിനു ശേഷമാണ് യാത്ര തുടങ്ങിയത്. ഭിന്നശേഷിക്കാരുടെ ഗാനമേള ട്രൂപ്പായ മാജിക് വോയ്‌സിന്റെ ട്രൂപ്പ് കോ-ഓരഡിനേറ്റർ കൂടിയായ മാത്യൂസ് പെരുമനങ്ങാടാണ് സംഘത്തെ നയിച്ചത്. ഇന്നലെ രാവിലെ 8 മണിക്ക് ഇളങ്ങുളം അമ്പലം ജംഗഷനിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ് ഷാജി,അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ ജെയിംസ് ജീരകം, കെ.എം ചാക്കോ , സെൽവി വിൽസൺ,നിർമ്മല ചന്ദ്രൻ , ദീപ ശ്രീജേഷ് കേരള യൂത്ത് കമ്മീഷൻ ജില്ല കോർഡിനേറ്റർ ജയിംസ് പൂവത്തോലി, ഐ.സി.സി.എസ്. ഓഫീസർ ജലജ ,അംഗനവാടി ടീച്ചർമാർ എന്നിവർ യാത്രയെ അനുഗമിച്ചു.

error: Content is protected !!