കെ എസ് ടി എ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ നടത്തി
പൊൻകുന്നം :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് ടി എ കാഞ്ഞിരപ്പള്ളി ഉപജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ധർണ നടത്തി കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കെ വി അനീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവംഗം ആർ രാഹുൽ, സബ്ജില്ലാ പ്രസിഡന്റ്, എം ആർ പ്രവീൺ, സെക്രട്ടറി ടിനോ വർഗീസ് ,ജില്ലാ കമ്മറ്റിയംഗം എൻ കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
കെ ടെറ്റ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമം നിർമാണം നടത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം റദ്ദ് ചെയ്യുക, അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
