KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹരിതാരവം പ്രചാരണം: കപ്പ അരിയൽ മത്സരം നടത്തി

പൊൻകുന്നം: കൃഷിവകുപ്പും ജില്ലാ പഞ്ചായത്തും കോഴയിൽ 26 മുതൽ 30 വരെ നടത്തുന്ന ഫാം ഫെസ്റ്റ് ‘ഹരിതാരവം 2025’ പ്രചാരണത്തിന്റെ ഭാഗമായി കപ്പ അരിയൽ മത്സരം. വാഴൂർ ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും ചിറക്കടവ് പഞ്ചായത്തും ചേർന്ന് പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ കർഷകരെയും വനിതകളെയും പങ്കെടുപ്പിച്ചാണ് മത്സരം നടത്തിയത്. ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു

ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സേതുനാഥ്, ബി.രവീന്ദ്രൻ നായർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആൻറണി മാർട്ടിൻ, അഡ്വ.സുമേഷ് ആൻഡ്രൂസ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീലത സന്തോഷ്, അമ്പിളി ശിവദാസ്, ഷാക്കി സജീവ്, ലീന കൃഷ്ണകുമാർ, കെ.ജി.രാജേഷ്, കൃഷി അസി.ഡയറക്ടർ സിമി ഇബ്രാഹിം, കൃഷി ഓഫീസർ പ്രജിത പ്രകാശ്, അനിൽ സെബാസ്റ്റ്യൻ, എസ്.പ്രവീൺ, ജിജു പോൾ, ശ്രീജ മോഹൻ, സാജുകുമാർ, സീമ, ശ്രീദേവി, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!