വെള്ളാള മഹാസഭ സ്ഥാപിത ദിനാഘോഷം
ചിറക്കടവ്: വെള്ളാളസമാജം 111-ാം നമ്പർ ഉപസഭയിൽ വെള്ളാളമഹാസഭയുടെ സ്ഥാപിത ദിനാചരണം നടത്തി. സ്ഥാപക നേതാവും മുൻ സംസ്ഥാന പ്രസിഡന്റുമായ പരേതനായ മുളവേലിൽ അഡ്വ.എൻ.നീലകണ്ഠപിള്ളയുടെ മകൻ എൻ. രാധാകൃഷ്ണൻ പതാക ഉയർത്തി.
ഉപസഭ പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ.രാജരത്‌നം സന്ദേശം നൽകി. സുമേഷ് ശങ്കർ പുഴയനാൽ, പി.പി.രാജൻ, പി.ഡി.സിജു, പി.എസ്.ദാസ്, കെ.ആർ.മധു, ടി.പി.സോമൻപിള്ള, എം.കെ.രാധാകൃഷ്ണൻ, എം.എൻ.സിജു, സി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.
