സാംസ്കാരികനിലയം മന്ത്രി ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്തി ലെ 21-ാം വാർഡിൽ പുതുതായി നിർമിച്ച സാംസ്കാരിക നിലയം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്‌ഘാടനം ചെയ്തു . സർക്കാർ ചീഫ് വിപ്പ് ഡോ . എൻ. ജയരാജ് അധ്യക്ഷത വഹിച്ചു.
.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അജിത രതീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ, വൈസ് പ്രസിഡണ്ട് സുമി ഇസ്മായിൽ , ബോക്ക് പഞ്ചായത്തംഗം ഷക്കീല നസീർ, സ്ഥിരസമിതി അധ്യക്ഷൻ റിജോ വാളാന്തറ, വാർഡംഗം മഞ്ജു മാത്യു എന്നിവർ പ്രസംഗിച്ചു.
