ആനവണ്ടിയിൽ സയൻസ് സിറ്റി കാണാൻ ഇടക്കുന്നം സ്കൂളിലെ കുട്ടികൾ..
ഇടക്കുന്നം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കുറവിലങ്ങാട് കോഴയിലെ സയൻസ് സിറ്റിയിലേക്ക് ടക്കുന്നം സ്കൂളിലെ വിദ്യാർത്ഥികൾ പഠനയാത്ര നടത്തി. ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ നിരക്കിൻ കെ.എസ്.ആർടിസി കുട്ടികൾക്കായി വാഹന സൗകര്യം ഒരുക്കി. സ്കൂൾ PTA പഠനയാത്ര സ്പോൺസർ ചെയ്തു.
സ്കൂൾ വികസനസമിതി ചെയർമാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ അഡ്വ. പി.ഷാനവാസ് പഠന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് അനില ടീച്ചർ, സ്കൂൾ PTA പ്രസിഡന്റ് നസീബ് കെ.കെ, വൈസ് പ്രസിഡന്റ് റഫീഖ് മഠത്തിൽ എന്നിവർ, 44 കുട്ടികളും, 10 അദ്ധ്യാപകരും ,4 PTA ഭാരവാഹികളുമടങ്ങുന്ന യാത്രക്ക് നേതൃത്വം നല്കി.
