KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പഞ്ചായത്ത് ഓഫിസ് നിർമാണം ; സ്ഥലം വാങ്ങലിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് ; എരുമേലി പഞ്ചായത്തിൽ ഭരണ – പ്രതിപക്ഷ ബഹളം.

എരുമേലി : പുതിയ പഞ്ചായത്ത്‌ ഓഫിസ് നിർമിക്കാൻ ലക്ഷങ്ങൾ നൽകി സ്ഥലം വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന് പഞ്ചായത്ത്‌ കമ്മറ്റിയിൽ പ്രതിപക്ഷം. ഇല്ലെന്ന് ഭരണപക്ഷം. തർക്കം മുറുകി ബഹളമായതോടെ കമ്മറ്റി ബഹിഷ്കരിക്കുകയാണെന്ന് അറിയിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷ അംഗങ്ങൾ ഓഫിസിന് മുമ്പിൽ ധർണയിരുന്നു. ശനിയാഴ്ച രാവിലെ 11.30 ഓടെ എരുമേലി പഞ്ചായത്ത്‌ കമ്മറ്റിയിലാണ് സംഭവം. ടൗണിൽ സബ് രജിസ്ട്രാര്‍ ഓഫീസിന് പിന്നിലായി ആണ് 30 സെന്റ്‌ സ്ഥലം പഞ്ചായത്ത്‌ ഓഫിസ് നിർമാണത്തിനായി സെന്റിന് 2.5 ലക്ഷം രൂപ നിരക്കിൽ
കഴിഞ്ഞ ദിവസം വാങ്ങിയത്. ഈ ഇടപാടിൽ ഭരണപക്ഷത്തിന് കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾ പറയുന്നു. എന്നാൽ മാർക്കറ്റ് വിലയിൽ ഏറ്റവും താഴ്ന്ന നിരക്കിൽ ആണ് സ്ഥലത്തിന്റെ വില എന്നും ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് റോഡ് സ്ഥലത്തോടൊപ്പം ഉണ്ടാകുമെന്നും ഭരണപക്ഷം പറയുന്നു.

പഞ്ചായത്ത് ഓഫീസ് നിർമിക്കുന്നതായി കൃഷി ഓഫിസിനും സബ് റജിസ്ട്രാർ ഓഫീസിനും സമീപത്ത് 30 സെന്റ് വസ്തുവാണ് വാങ്ങിയത്. 27 സെന്റ് സ്ഥലം 25 ലക്ഷം രൂപ പ്രകാരവും 3 സെന്റ് സ്ഥലം സൗജന്യമായും ആകെക 30 സെന്റ് സ്ഥലമാണ് സ്വകാര്യ വ്യക്തിയിൽ നിന്ന് വാങ്ങിയത്. എന്നാൽ ഈ സ്ഥലം വാങ്ങലുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും സ്ഥലം വാങ്ങിയത് നടപടിക്രമങ്ങൾ പാലി ച്ചല്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം സ്ഥലം വാങ്ങാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തത്. എന്നാൽ ഏതു സ്ഥലമാണ് വാങ്ങുന്നതെന്നോ ഈ സ്ഥലം വാങ്ങൽ സം ബന്ധിച്ച നടപടിക്രമങ്ങളോ പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്തില്ല. പദ്ധതിക്കു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീ കമ്മിറ്റിയിൽ ചർച്ച ചെയ്തു തീരുമാനം എടുത്തതായി വ്യാജരേഖ ഉണ്ടാക്കിയാണ്. സ്ഥലം വാങ്ങിയ ശേഷമാണ് കോൺഗ്രസ് അംഗങ്ങൾ ഇത് സംബന്ധിച്ച് അറിഞ്ഞത്. നഗരത്തിൽ വെള്ളം കയറുന്നതും വഴിയില്ലാത്തതുമായ സ്ഥലമാണ് വാങ്ങിയത്.

മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഭാവിയിലെ വികസന പ്രവര്ത്തനങ്ങൾ മുന്നിൽക്കണ്ട് നിർമിക്കുന്നതിനു വേണ്ടി 30 മുതൽ 50 സെന്റ് വരെ സ്ഥലം വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ 30 സെന്റ് സ്ഥലം അമിത വില നൽകി വാങ്ങിയതിനു പിന്നിൽ അഴിമതിയുണ്ടെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു.

സ്ഥലം വാങ്ങൽ നടപടികൾ വ്യ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ കലക്ടർ ക്കും പഞ്ചായത്ത് ജോയിന്റ് ഡയറക്ടർക്കും കത്ത് നൽകി. വരും ദിവസങ്ങളിലും സമര പരിപാടികൾ തുടരുമെന്ന് പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, ബിനോയി ഇലവുങ്കൽ, മാത്യു ജോസഫ് എന്നിവർ അറിയിച്ചു.

നഗരഹൃദയ ഭാഗത്ത് വികസന പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് വാങ്ങിയതെന്നും എല്ലാ നടപടി ക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ അജി പറഞ്ഞു. കോണ്ഗ്രസ് സ്ഥിരസമിതി അംഗങ്ങളും സ്ഥലം സന്ദർശിച്ച ശേഷമാണ് വാങ്ങിയത്. 2025- 26 വാർഷിക പദ്ധതിയിൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനു സ്ഥലം വാങ്ങുന്നതിന് 68.50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.ഏപ്രിൽ 30നു സ്ഥലം വാങ്ങുന്നതിനു താൽപര്യപത്രം ക്ഷണിച്ചു. 2 താൽപര്യപത്രങ്ങൾ ലഭി ച്ചു. ഒരാൾ സെന്ററിന് 2.5 ലക്ഷം രൂപയും രണ്ടാമത്തെ ആൾ 4 ലക്ഷം രൂപയുമാണ് സമർപ്പിച്ചത്. താൽപര്യ പത്രങ്ങൾ പഞ്ചായത്ത് കമ്മിറ്റിയുടെ മുന്നിൽ വന്നു. പഞ്ചായത്ത് സെക്രട്ടറി, ഭരണ സമിതി അംഗങ്ങൾ എന്നിവർ താൽപര്യപത്രം ലഭിച്ച 2 സ്ഥലങ്ങളും സന്ദർശിച്ചു. ഇതിൽ കുറുവാമൂഴി റിവർ വ്യൂ ടി.എ.സലീന എന്ന ആളുടെ സ്ഥലം വാങ്ങാൻ തീരുമാനിച്ചു. വസ്തുവിന്റെ രേഖകൾ ഹാജരാ ക്കാൻ സലീനയ്ക്കു കത്ത് നൽകി. തുടർന്ന് ഉടമയുമായി ചർച്ച നട ത്തുകയും 27 സെന്റ് സ്ഥലം സെന്റിന് രണ്ടര ലക്ഷം രൂപ പ്രകാരവും 3 സെന്റ് സ്ഥലം സൗജന്യമായും ആകെ 30 സെന്റ് സ്ഥലം വാങ്ങാൻ ധാരണയായി. ഈ സ്ഥലം എൽഎസ്‌ജിഡി അസിസ്റ്റന്റ് എൻജിനീയർ പരിശോധിച്ച് 650 ചതുരശ്ര മീറ്റർ കെട്ടിടം നിർമിക്കാൻ അനുയോ ജ്യമാണെന്നും കണ്ടെത്തി.

പഞ്ചായത്ത് ഓഫിസും മിനി സിവിൽ സ്റ്റേഷനും നിർമിക്കുന്നതിനു പഞ്ചായത്ത് അധീനതയിലോ ഭൂപരിധിയിലോ വിട്ടുകിട്ടാൻ സാധ്യതയുള്ള സർക്കാർ വക സ്ഥലമില്ല. അതിനാലാണ് ഈ വസ്തു ഏറ്റെടുക്കുന്ന നടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

error: Content is protected !!