പെരുവെള്ളത്തിൽ ഒലിച്ചു പോയ താത്കാലിക പാലങ്ങൾ പുനഃസ്ഥാപിച്ചു ; ജനത്തിന് ആശ്വാസം..
കാഞ്ഞിരപ്പള്ളി : ഒരാഴ്ച മുൻപുണ്ടായ പെരുമഴയിലും വെള്ളപ്പൊക്കത്തിലും ചിറ്റാർ പുഴയ്ക്ക് കുറുകെ സ്ഥാപിച്ചിരുന്ന, ഒലിച്ചുപോയ രണ്ട് താത്കാലിക പാലങ്ങൾ പുനഃസ്ഥാപിച്ചു. താത്കാലികമായി നിർമ്മിച്ച ആനക്കല്ല് കോഴികൊത്തിക്കൽ പാലവും മഞ്ഞപ്പിള്ളിയി പാലവുമാണ് പെരുവെള്ളത്തിൽ ഒലിച്ചു പോയത്. അവ രണ്ടും പുനഃസ്ഥാപിച്ചു.
പാലങ്ങൾ അപകടത്തിൽ ആയതിനെ തുടർന്ന് ഈ രണ്ടു പാലവും പുനർ നിർമ്മിക്കുന്നതിനായി പൊളിച്ചതിനു ശേഷം താൽക്കാലികമായി തടി പാലം തോടിന് കുറുകെ ഇട്ടിരിക്കുകയായിരുന്നു. താൽക്കാലികമായി നിർമ്മിച്ച മഞ്ഞപ്പിള്ളി പാലവും, കോഴി കൊത്തിക്കൽ പാലവും പെരുവെള്ളത്തിൽ ഒലിച്ചുപോയതോടെ, കഴിഞ്ഞ ഒരാഴ്ചയായി തദ്ദേശവാസികൾ ഏറെ വിഷമിക്കുകയായിരുന്നു. കോഴികൊത്തി നടപ്പാലത്തിൽ ഇരുചക്രവാ ഹനങ്ങൾ പോകാൻ കഴിയുന്നതായിരുന്നു. അത് പ്രദേശവാസികൾക്ക് ചെറിയ ആശ്വാസം നൽകിയിരുന്നു . എന്നാൽ താത്കാലിക പാലം ഒലിച്ചുപോയതോടെ പാലത്തിന്റെ മറുവശത്ത് താമസിക്കുന്നവർക്ക് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ എത്തണമെങ്കിൽ ഏറെ കിലോമീറ്റർ കൂടുതൽ സഞ്ചരിച്ചു വേണമായിരുന്നു എത്തുവാൻ. താത്കാലിക പാലങ്ങൾ പുനഃസ്ഥാപിച്ചത്തോടെ ജനത്തിന് താത്കാലിക ആശ്വാസം ലഭിച്ചു. ഒരുപക്ഷേ , ആ ആശ്വാസം അടുത്ത പെരുമഴ വരെയേ കാണൂ എന്ന പേടിയും അവർക്കുണ്ട് .
കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ. ജയരാജിന്റെ ഫണ്ടിൽനിന്ന് 32.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പുനർനിർമിക്കുന്നത്. ഒരു അരിക് ഭിത്തിമാത്രമാണ് ഇതുവരെയായി നിർമിച്ചത്.
മഞ്ഞപ്പള്ളി പുളിമാക്കൽ പാലം പുനർനിർമിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ 30 ലക്ഷം രൂപ യാണ് അനുവദിച്ചത്.
കഴിഞ്ഞ ഏപ്രിലിലാണ് പാലം പൊളിച്ചുനീക്കിയത്. ഇവിടെ പൊളിച്ച് നീക്കിയതല്ലാതെ മറ്റ് നിർമാണ പ്രവർത്തനങ്ങളൊന്നും നടന്നില്ല.
നേരത്തേ കോൺഗ്രസ് പാലം നിർമാണം വേഗത്തിലാക്കണമെന്ന് ആവ ശ്യപ്പെട്ട് സമരം നടത്തിയി രുന്നു.
മഴയാണ് നിർമാണം തടസ്സപ്പെടാൻ കാരണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഫണ്ട് അനുവദിച്ച് കിടക്കുന്നതാണ് മഴമാറിയാലുടൻ നിർമാ ണം പൂർത്തിയാക്കും എന്നും ബ്ലോക്ക് അധികൃതർ അറിയിച്ചു .
