പി.പി. റോഡിൽ വീണ്ടും അപകടം : പനമറ്റം ജുമ മസ്ജീദ് മുൻ ഇമാമിന് ഗുരുതര പരിക്കേറ്റു .
പൊൻകുന്നം / കൂരാലി : പി.പി. റോഡിൽ എലിക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം സ്ക്കൂട്ടറിൽ കാർ ഇടിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന പനമറ്റം ജുമ: മസ്ജീദ് മുൻ ഇമാം ഹസ്സൻ മൗലവിയ്ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 9 ന് ആയിരുന്നു അപകടം സംഭവിച്ചത് .
