പിറന്നാളിൽ 101 പൊതിച്ചോറ് നൽകി ആമിമോൾ
എരുമേലി : 12 വയസായതിന്റെ പിറന്നാൾ ദിനത്തിൽ എന്ത് സമ്മാനം വേണമെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോൾ കുറെയധികം പൊതിച്ചോർ വേണമെന്ന് ആമി മോളുടെ ഉത്തരം. എരുമേലി ചേനപ്പാടി മൂഴിയാങ്കൽ ഷെഫീഖും ഭാര്യയും അങ്ങനെ അതിരാവിലെ മുതൽ തുടങ്ങിയ പൊതിച്ചോർ തായ്യാറാക്കൽ അവസാനിച്ചത് 101 പൊതിയിൽ.
കഴിഞ്ഞ ദിവസം ആമിയുടെ പിറന്നാൾ ദിനത്തിൽ ആമി മാത്രമല്ല മാതാപിതാക്കളും ഹൃദയം നിറയുന്ന സന്തോഷത്തിലായിരുന്നു. എരുമേലി ഡിവൈഎഫ്ഐ മേഖല കമ്മറ്റിയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആമിയുടെ സ്നേഹം നിറഞ്ഞ 101 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്.
