KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വ്യാപാരി വ്യവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റ് പ്രസിഡന്റ്‌ കേരളാ കോൺഗ്രസ്‌ (എം)ൽ ചേർന്നു.

പാറത്തോട്: വ്യാപാരി വ്യവസാസി ഏകോപന സമിതി പാറത്തോട് യൂണിറ്റ് പ്രസിഡന്റും, ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, പാറത്തോട് മുഹിയുദ്ദീൻ മുസ്ലിം ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും, തണൽ പാലിയേറ്റീവ് കെയർ പാറത്തോട് യൂണിറ്റ് പ്രസിഡണ്ടുമായ കെ.എ അബ്ദുൽ അസ്സിസ് കൊച്ചുവീട്ടിൽ കേരളാ കോൺഗ്രസ്‌ (എം) ൽ ചേർന്നു.അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: സാജൻ കുന്നത്ത്, മണ്ഡലം പ്രസിഡണ്ട് കെ.ജെ തോമസ് കട്ടക്കൽ, ഗ്രാമപഞ്ചായത്ത്‌ അംഗം കെ.പി സുജീലൻ, മണ്ഡലം സെക്രട്ടറി അരുൺ ആലക്കപ്പറമ്പിൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം സെക്രട്ടറി തോമസ് ചെമ്മരപ്പള്ളിയിൽ, വാർഡ് പ്രസിഡന്റ്‌ ജോയ് കൊച്ചുതെക്കേൽ, മണ്ഡലം കമ്മറ്റിയംഗം സോണി വര്ഗീസ് എന്നിവർ ആശംസകൾ നേർന്നു .

error: Content is protected !!