എരുമേലിയിൽ രാസകുങ്കുമത്തിന്റെ വിൽപന ഹൈക്കോടതി നിരോധിച്ചു ; ഇനി ജൈവ കുങ്കുമം മാത്രം ഉപയോഗിക്കണം ..
എരുമേലി : എരുമേലി തീർഥാടന മേഖലയിൽ രാസകുങ്കുമത്തിന്റെ വിൽപന ഹൈക്കോടതി നിരോധിച്ചു. എരുമേലിയിൽ മാത്രം ഒരു തീർഥാടന കാലത്ത് 25 ടണ്ണിനു മുകളിൽ രാസകുങ്കുമം വിൽപ്പനയുണ്ടെന്നാണ് കണക്കാക്കുന്നത്. ഏതാനും ചില മൊത്തക്കച്ചവടക്കാരാണ് രാസകുങ്കുമം എരുമേലിയിൽ എത്തിച്ച് ചെറു പായ്ക്കറ്റുകളാക്കി വിൽപന നടത്തുന്നത്. ജൈവ സിന്ദൂരം മാത്രമേ ഉപയോഗിക്കാവൂ എന്നുമുള്ള കലക്ടറുടെ ഉത്തരവ് നിലവിലുണ്ടെങ്കിലും ജൈവ സിന്ദൂരം ലഭ്യമല്ലെന്ന കാരണം പറഞ്ഞ് വർഷങ്ങളായി എരുമേലിയിൽ രാസകുങ്കുമം വിൽപന നടത്തുകയാണ്. ഇത് ദേഹത്ത് പൂശിയാണ് അയ്യപ്പഭക്തർ പേട്ട തുള്ളുന്നത്. രാസകുങ്കുമം തുടർച്ചയായി ശ്വസിക്കുന്ന നാട്ടുകാർക്കും കച്ചവടക്കാർക്കും ശ്വാസകോശ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉപയോഗിക്കുന്നവരിൽ ത്വക്ക് രോഗ തീർഥാടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാസകുങ്കുമത്തിന്റെ വിൽപന നിരോധിച്ചതോടെ വെട്ടിലായത് എരുമേലിയിലെ പതിവ് കച്ചവടക്കാർ. പേട്ടതുള്ളുന്ന തീർഥാടകർക്ക് വിൽപന നടത്താൻ വൻതോതിൽ രാസകുങ്കുമം തമിഴ്നാട്ടിൽ ഓർഡർ നൽകിയ കച്ചവടക്കാരാണ് ദുരിതത്തിലായത്.
തീർഥാടന കാലത്തിന് ഒരു മാസത്തിനു മുൻപ് ഓർഡർ നൽകിയാൽ മാത്രമേ ഇത് ലഭിക്കൂ. മുൻകൂർ പണവും ചിലർ നൽകി.
സീസൺ കാലത്ത് കച്ചവടം നടത്തുന്ന താൽക്കാലിക കച്ചവടക്കാരും സ്ഥിരം കച്ചവടക്കാരുമടക്കം നൂറ് കണക്കിനു പേരാണ് ഇത്തരത്തിൽ കുങ്കുമത്തിനു ഓർഡർ നൽകിയിട്ടുള്ളത്. രാസകുങ്കുമം പാടില്ലെന്നും പകരം ജൈവ സിന്ദൂരം മാത്രമേ ഉപയോഗിക്കാവൂ എന്നുമുള്ള കലക്ടറുടെ ഉത്തരവ് നിലവിലുണ്ടെങ്കിലും ജൈവ സിന്ദൂരം ലഭ്യമല്ലെന്ന കാരണം പറഞ്ഞ് വർഷങ്ങളായി രാസകുങ്കുമം വിൽപന നടത്തുകയാണ്. ഇത് ദേഹത്ത് പൂശിയാണ് അയ്യപ്പഭക്തർ പേട്ട തുള്ളുന്നത്.
രാസകുങ്കുമം തുടർച്ചയായി ശ്വസിക്കുന്ന നാട്ടുകാർക്കും കച്ചവടക്കാർക്കും ശ്വാസകോശ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉപയോഗിക്കുന്നവരിൽ ത്വക്ക് രോഗ തീർഥാടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പേട്ടതുള്ളിയ ശേഷം ഇവർ വലിയ തോട്ടിലാണ് കുളിക്കുന്നത്. പതിനായിരക്കണക്കിനു തീർഥാടകർ തോട്ടിൽ കുളിക്കുമ്പോൾ തോട്ടിലെ ജലത്തിൽ രാസകുങ്കുമം കലരുന്ന സ്ഥിതിയായിരുന്നു. തീർഥാടകർക്ക് കുളിക്കുന്നതിന് തോടിനു സമീപം ചെറിയ സാംപിൾ പാക്കറ്റ് ഷാംപൂവും സോപ്പും വിൽപനയുണ്ട്. ഇവയുടെ കവറുകൾ വൻതോ തിൽ തോട്ടിലും കരയിലും തള്ളുന്നതും വലിയ പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കിയിരുന്നു . ഇതാണ് ഹൈക്കോടതി ഇടപെടലിലൂടെ നിരോധിച്ചത് .
