KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

‘എന്റെ ഗ്രാമം സുന്ദരഗ്രാമം’ എന്ന പദ്ധതിയിലൂടെ ചെറുവള്ളി ഗ്രാമം സുന്ദരിയാവുന്നു.

ചെറുവള്ളി: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി ഷാജി പാമ്പൂരിയുടെ വികസന ഫണ്ടുപയോഗിച്ച് ‘എന്റെ ഗ്രാമം സുന്ദരഗ്രാമം’ എന്ന പേരിൽ ആവിഷ്‌കരിച്ച പദ്ധതിയിലൂടെ ചെറുവള്ളി എന്ന ഗ്രാമം സുന്ദരിയാവുന്നു.

ഐ ലവ് ചെറുവള്ളി എന്ന എൽ.ഇ.ഡി. സ്ഥലനാമ ബോർഡ് ഏവരെയും ആകർഷിക്കുന്നതാണ്. അതോടൊപ്പം പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കുന്നതിനായി ബോട്ടിൽ ബൂത്ത്, കംഗാരു മോഡൽ വെയ്സ്റ്റ് ബിൻ, നിരീക്ഷണ ക്യാമറ, ചട്ടികളിൽ നിറച്ച പൂച്ചെടികൾ എന്നിവ ചെറുവള്ളിയെ മനോഹരിയാക്കുന്നു. പരിസ്ഥിതി സൗഹൃദവും പ്ലാസ്റ്റിക് വിമുക്തവുമാക്കുന്നതിനുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

എന്റെ ഗ്രാമം സുന്ദര ഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം ചെറുവള്ളി അമ്പലം ജംഗ്ഷനിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, മെമ്പർമാരായ അഭിലാഷ് ബാബു, സിന്ധുദേവി, ഷാജി നല്ലേപ്പറമ്പിൽ, രാഹുൽ ബി.പിള്ള, ഫിനൊ പുതപ്പറമ്പിൽ ഷാജി നഗരൂർ റെഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരാവാഹികളായ ജയകൃഷ്ണൻ ,അരുൺ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!