KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തെരുവ് നായ്ക്കളെ നീക്കുന്നത് സംബന്ധിച്ച് മന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം: കെ.വൈ.എ.എ.

കാഞ്ഞിരപ്പള്ളി : പൊതു ഇടങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ നീക്കണമെന്ന സുപ്രീം കോടതി വിധി കേരളത്തിൽ പ്രായോഗികമല്ലായെന്ന എടുത്ത് ചാടിയുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധാർഹവും ജനദ്രോഹവുമാണെന്ന് കാഞ്ഞിരപ്പള്ളി യെങ് മെൻസ് അസോസിയേഷൻ വർക്കിംഗ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

കേരളത്തിലെ സാഹചര്യത്തിൽ ഷെൽട്ടറുകളിലേയ്ക്ക് തെരുവ് നായ്ക്കളെ മാറ്റാനാവില്ലായെങ്കിൽ അവയെ പിടികൂടി ഉൾക്കാടുകളിൽ വിടുക, മൃഗസ്നേഹികൾക്ക് വളർത്താൻ കൊടുക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളാനാണ് സാധാരണ ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ മന്ത്രി മുന്നോട്ട് വരേണ്ടതെന്നും യോഗം പാസ്സാക്കിയ പ്രമേയം പറഞ്ഞു.
പ്രസിഡന്റ് ജെയിംസ് പള്ളിവാതുക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. അഭിലാഷ് ചന്ദ്രൻ, മാത്തച്ചൻ വെള്ളാത്തോട്ടം,കൊച്ചുമോൻ ഒട്ടയ്ക്കൻ, കെ. ഐ. ഷെമീർ ഖാൻ, വി. എം. താജുദ്ദീൻ, ബിമൽ ആന്റണി , ഷാബോച്ചൻ മുളങ്കാശ്ശേരി, മാർട്ടിൻ മാത്യു, ബിജു മുണ്ടുവേലിക്കുന്നേൽ, സിബി വെങ്ങാലൂർ, സെബാൻ കടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!