അരനൂറ്റാണ്ടിനു ശേഷം സതീർഥ്യർ മാതൃവിദ്യാലയ മുറ്റത്ത് ഒരുമിച്ചുകൂടി
കാഞ്ഞിരപ്പള്ളി : അര നൂറ്റാണ്ടിനു മുമ്പ് ഒരുമിച്ച് ഒരേ ക്ലാസ്സിൽ ഇരുന്ന് പഠിച്ച് വ്യത്യസ്ത തുറകളിൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ആയിരുന്ന സതീർഥ്യർ, മാതൃവിദ്യാലയമായ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ മുറ്റത്ത് ഒരുമിച്ച് ചേർന്ന് പൂർവ്വകാല അനുഭവങ്ങൾ പങ്കുവെച്ചു. എ.കെ.ജെ.എം. സ്കൂളിലെ 1973 ബാച്ച് വിദ്യാർത്ഥികളാണ് സ്കൂൾ മുറ്റത്ത് ഒന്നു ചേർന്നത്..
കാഞ്ഞിരപ്പള്ളി: എ.കെ.ജെ.എം.സ്കൂളിലെ 1973 ബാച്ച് അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ഒത്തുചേർന്നപ്പോൾ ഏറെ നവ്യാനുഭവമായി മാറി. പൂർവ്വ വിദ്യാർത്ഥികൾ ഓരോരുത്തരും അവരുടെ ജീവിതാനുഭവങ്ങളോടൊപ്പം പഴയകാല സ്മരണകൾ പങ്കുവെച്ചു. തുടർന്ന് വർഷം തോറും സംഗമങ്ങൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. ജനറൽ കൺവീനർ കെ.എം. മാത്യു മടുക്കക്കുഴി, അഡ്വക്കേറ്റ് പ്രതാപ് സിംഗ്, ഡോക്ടർ കുഞ്ചെറിയ തോമസ്, സതീഷ് കുമാർ (ഡൽഹി) എന്നിവർ പ്രസംഗിച്ചു. തോമസ് മാത്യു, തങ്കച്ചൻ തോമസ് , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
