KSRTC ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ, മഞ്ഞപ്പള്ളി പുന്നച്ചുവട് ഭാഗത്ത് KSRTC ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക് . കപ്പാട് മറ്റമുണ്ടയിൽ ആഷ്‌ലി ജോസഫ് (18 ) ( കേരള കോൺഗ്രസ് (എം) ജില്ലാ കമ്മറ്റി മെമ്പർ മനോജ് മറ്റമുണ്ടയിലിന്റെ മകൻ ) , കപ്പാട് പള്ളികുന്നേൽ ബിബി (18 ) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ആഷ്‌ലിയെ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ബുധനാഴ്ച രാത്രി 8:30 ന്ആയിരുന്നു അപകടം.
