KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂൾ ബസിന് പിന്നിൽ തീർത്ഥാടകരുടെ ബസിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക് ; കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂൾ ബസാണ് അപകടത്തിൽപെട്ടത്

പൊൻകുന്നം : സ്കൂൾ ബസിന് പിന്നിൽ തീർത്ഥാടകരുടെ വാഹനം ഇടിച്ച് അപകടം. പാലാ പൊൻകുന്നം റോഡിൽ ഒന്നാം മൈലിലാണ് സംഭവം. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു. നിസാരമായി പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂൾ ബസാണ് അപകടത്തിൽപെട്ടത്. കർണാടക സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച വാഹനം സ്കൂൾ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു.

error: Content is protected !!