KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എല്‍.ഡി.എഫ്. ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ കാഞ്ഞിരപ്പള്ളിയില്‍ നടത്തി

കാഞ്ഞിരപ്പള്ളി : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും അണിനിരത്തിക്കൊണ്ടുള്ള പ്രകടനം നടന്നു. റാണി ആശുപത്രി പടിക്കല്‍നിന്നും ആരംഭിച്ച പ്രകടനം പേട്ടക്കവലയില്‍ സമാപിച്ചു . തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ഗവ.ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥി ജോളി മടുക്കക്കുഴി, വി.പി. ഇസ്മായിൽ, പി.കെ. നസീർ, കെ.പി. ജോസ്ഫ്, സാലു തുടങ്ങിയവർ സംസാരിച്ചു . ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി.

error: Content is protected !!