KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട്ടിൽ LDF ഭരണം തത്കാലം നിലനിർത്തി; UDF സീറ്റ് നില ഉയർത്തി. BJP ചരിത്രത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നു, SDPI രണ്ട് സീറ്റുകൾ നിലനിർത്തി

പാറത്തോട് : 21 വാർഡുകളിൽ 10 വാർഡുകൾ നേടിയ എൽഡിഎഫ് , ഭൂരിപക്ഷം ഇല്ലങ്കിലും പാറത്തോട് ഗ്രാമപഞ്ചായത്തിൽ തത്കാലം ഭരണം നിലനിർത്തി. ആദ്യത്തെ ആറുമാസം എൽഡിഎഫ് ഭരണത്തിന് ഭീഷണി ഇല്ലന്ന് കരുതപ്പെടുന്നു. വരുവാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കാരണം .

പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായി എൻഡിഎ അക്കൗണ്ട് തുറന്നു. മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി സജി കുരിക്കാട്ടാണ് അട്ടിമറി വിജയം കരസ്ഥമാക്കി ചരിത്രം കുറിച്ചത് . യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് നില ഉയർത്തി. എസ്‌ഡിപിഐ കഴിഞ്ഞ വർഷത്തെ രണ്ട് സീറ്റുകൾ നിലനിർത്തി.
യുഡിഎഫ്- എട്ട്. എൽഡിഎഫ് – 10, എൻഡിഎ – ഒന്ന്, എസ്ഡിപിഐ – രണ്ട് എന്നിങ്ങനെയാണ് സീറ്റുനില.

പാറത്തോട് ഗ്രാമപഞ്ചായത്തിൽ വിജയിച്ച മെമ്പർമാരുടെ വിശദ വിവരങ്ങൾ :
വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം

 1.⁠ ⁠വേങ്ങത്താനം-സരിത പ്രസാദ് തടത്തിൽ (എൽഡി എഫ്) – ഭൂരിപക്ഷം 141

 2.⁠ ⁠പാലപ്ര – വിഭന്യ വിജയൻ (എൽഡിഎഫ്) – ഭൂരിപക്ഷം 75

 3.⁠ ⁠വെളിച്ചിയാനി-സജി കുരീക്കാട്ട് (എൻഡിഎ) – ഭൂരിപക്ഷം 82

 4.⁠ ⁠ചോറ്റി-വിജയമ്മ വിജയലാൽ (എൽഡിഎഫ്) – ഭൂരിപക്ഷം 84

 5.⁠ ⁠ചിറ്റടി-ഡയസ് കോക്കാട്ട് (എൽഡിഎഫ്) – ഭൂരിപക്ഷം 78

 6.⁠ ⁠മാങ്ങാപ്പാറ- മേഴ്‌സി (യുഡി എഫ്)- ഭൂരിപക്ഷം 9

 7.⁠ ⁠വടക്കേമല ഷേർളി വർഗ്ഗീസ് (എൽഡിഎഫ്) – ഭൂരിപക്ഷം 31

 8.⁠ ⁠കട്ടുപ്പാറ- സുമീന അലിയാർ കൊല്ലംപറമ്പിൽ (എസ്‌ഡി പിഐ) – ഭൂരിപക്ഷം 49

 9.⁠ ⁠നാടുകാണി-വി.ടി. രഞ്ജിത്ത് വാളുവേലിൽ (എസ്‌ഡിപിഐ) – ഭൂരിപക്ഷം 224

10.⁠ ⁠ഇടക്കുന്നം- മാർട്ടിൻ തോമസ് (എൽ ഡി എ ) – ഭൂരിപക്ഷം 134

11.⁠ ⁠കൂരംതൂക്ക്-ഫിലോമിന റെജി കൊള്ളിക്കൊളവിൽ (യുഡിഎഫ്)- ഭൂരിപക്ഷം 50

12.⁠ ⁠കൂവപ്പള്ളി-നിഷാ മണി (എൽഡിഎഫ്)- ഭൂരിപക്ഷം 32

13.⁠ ⁠കുളപ്പുറം-ബിജോജി തോമസ് (യുഡിഎഫ്)- ഭൂരിപക്ഷം 108

14.⁠ ⁠പാലമ്പ്ര-എം.കെ. മോഹനൻ (യുഡിഎഫ്)- ഭൂരിപക്ഷം 177

15.⁠ ⁠മുക്കാലി-രേണുക സാബു (യുഡിഎഫ്)- ഭൂരിപക്ഷം 76

16.⁠ ⁠പൊടിമറ്റം-ഷാജഹാൻ (എൽഡിഎഫ്)- ഭൂരിപക്ഷം16

17.⁠ ⁠ആനക്കല്ല്-ജോസഫ് മാത്യു പാലക്കുടി (യുഡിഎഫ്) – ഭൂരിപക്ഷം 73

18.⁠ ⁠പുലിക്കുന്ന്- വിൻസെൻറ് മാത്യു (എൽഡിഎഫ്)- ഭൂരിപക്ഷം 32

19.⁠ ⁠വണ്ടൻപാറ- ജാക്വിലിൻ ടീച്ചർ (യുഡിഎഫ്) – ഭൂരിപക്ഷം 352

20.⁠ ⁠പഴുമല-സൈമ സഹീർ (യു ഡിഎഫ്)- ഭൂരിപക്ഷം 62

21.⁠ ⁠ചിറഭാഗം – അബ്ദുൾ അസീസ് കൊച്ചുവീട്ടിൽ (എൽഡിഎഫ്)- ഭൂരിപക്ഷം 28

error: Content is protected !!