കാഞ്ഞിരപ്പള്ളിയിലെ ക്രിസ്മസ് ആഘോഷം “ശാന്തിദൂത് – 2K25” ഡിസംബർ 22 , 23 തീയതികളിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ക്രിസ്‌മസ് ആഘോഷമായ ശാന്തിദൂത് – 2k25 22, 23 തീയതികളിൽ നടക്കും. 22ന് വൈകുന്നേരം 6.45ന് മഹാജൂബിലി ഹാളിൽ ക്രിസ്‌മസ് ഗ്രാമത്തിന്റെ ഉദ്ഘാടനം നടക്കും. രാത്രി ഏഴിന് പിന്നണി ഗായിക അഞ്ജു ജോസഫിന്റെ മ്യൂസിക് ബാൻഡ്.
23ന് വൈകുന്നേരം 5.30ന് പഴയപള്ളിയിൽ നിന്ന് സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലേക്ക് നടക്കുന്ന മഹാറാലി കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ ഫാ. ഡോ. കുര്യൻ താമരശേരി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ, ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ് എന്നിവർ പങ്കെടുക്കും. രാത്രി ഏഴിന് കേദാർനാഥും കാത്തുകുട്ടിയും അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയും കത്തീഡ്രൽ ഇടവകയിലെ 300 കലാകാരൻമാരും കലാകാ
രികളും അണിനിരക്കുന്ന കലാസന്ധ്യയും നടക്കും.
മഹാറാലിക്ക് മാറ്റുകൂട്ടാൻ പ്ലോട്ടുകളും ഇടവകയിലെ കുഞ്ഞുമാലാഖമാരും ക്രിസ്മസ് പാപ്പാമാരും അണിനിരക്കും. സീനിയർ, ജൂണിയർ പാപ്പാ മത്സരങ്ങളും സംഘടിപ്പിക്കും. മത്സരങ്ങൾക്ക് 3000, 2000, 1500, 1000, 500 രൂപ വീതം യഥാക്രമം കാഷ് അവാർഡ് നൽകും.
കത്തീഡ്രൽ വികാരിയും ആ ർച്ച് പ്രീസ്റ്റുമായ ഫാ.ഡോ. കുര്യ ൻ താമരശേരി, കത്തീഡ്രൽ എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് മുളങ്ങാശേരി, ആനിമേറ്റർ സിസ്റ്റർ വിനീത എസ്എംസി, എസ്എംവൈഎം എക്സിക്യൂട്ടിവ് ഭാരവാഹികൾ എന്നിവർ ശാന്തിദൂതിന് നേതൃത്വം നൽകും.
