KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിവാദങ്ങൾക്ക് വിട ; കരിനിലം – പശ്ചിമ- കുഴിമാവ് റോഡ് പുനർനിർമ്മാണം ആരംഭിച്ചു .

മുണ്ടക്കയം : സാങ്കേതിക തടസ്സവും, കാലാവസ്ഥയുടെ പ്രതികൂല സാഹചര്യവും മൂലം റീ ടാറിങ് പ്രവർത്തി ഏറെ താമസിച്ചത് മൂലം വലിയ ജനകീയ പ്രതിഷേധത്തിന് ഇടയായിരുന്ന കരിനിലം – പശ്ചിമ- കുഴിമാവ് റോഡ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അധികമായി ആവശ്യമായ 1.25 കോടി രൂപ ഉൾപ്പെടെ അനുവദിപ്പിച്ച് റീ ടാറിങ് പ്രവർത്തി ആരംഭിച്ചു. മുൻപ് വർക്ക് ഏറ്റെടുത്തിരുന്ന കരാറുകാരൻ പ്രവർത്തി നടത്താതെ ഉപേക്ഷിച്ചു പോയത് മൂലമായിരുന്നു ഏറ്റവും വലിയ തടസ്സം നേരിട്ടിരുന്നത്. ഇപ്പോൾ എല്ലാ പ്രശ്നവും പരിഹരിച്ച് കരിനിലം- പശ്ചിമ റോഡ് റീ ടാർ ചെയ്യുകയാനിന്നും ഒരാഴ്ചക്കുള്ളിൽ പ്രവർത്തികൾ പൂർത്തീകരിക്കമെന്നു അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു . . പിന്നീട് അധികമായി കൂടുതൽ ഫണ്ട് അനുവദിച്ച് റോഡ് കൂടുതൽ മികച്ച നിലവാരത്തിലേക്ക് എത്തിക്കും. കൂടാതെ പരമാവധി വേഗത്തിൽ റോഡ് ബിഎം&ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് നടപടികളും സ്വീകരിക്കും. ഈ റോഡിന്റെ സമാന്തര റോഡ് ആയ കരിനിലം- പുഞ്ചവയൽ -504- കുഴിമാവ് റോഡ് ബിഎം&ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 5 കോടി രൂപ അനുവദിച്ചിട്ടുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു .

error: Content is protected !!