KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യാത്രക്കാർക്കൊപ്പം കേക്ക് മുറിച്ച് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രിസ്മസ് ആഘോഷം.

പൊൻകുന്നം: സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് ഒപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ട് ജീവനക്കാർ ക്രിസ്മസ് ആഘോഷിച്ചത് വേറിട്ട അനുഭവമായി. കോട്ടയം -എരുമേലി റൂട്ടിൽ സർവ്വീസ് നടത്തുന്ന അമീൻ, ബോയിങ്ങ് ,ലക്ഷ്മി എന്നീ ബസുകളിലാണ് യാത്രക്കാർക്ക് ഒപ്പം കേക്ക് മുറിച്ച് പുതുമയാർന്ന ക്രിസ്മസ് ആഘോഷം നടന്നത്.

മാനേജ്മെന്റ്കളുടെ സഹായത്തോടെ ജീവനക്കാർ മുൻകൈ എടുത്താണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത്. ആഘോഷവേളകളിലെല്ലാം ഈ ബസുകളിൽ ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് ഈ ബസുകളിൽ യാത്രക്കാർക്ക് ഉപ്പേരിയും, ശർക്കരവരട്ടിയും അടങ്ങിയ പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു. യാത്രക്കാരുമായി മാനസികമായ ഐക്യവും സാഹോദര്യവും നിലനിർത്തുകയെന്നതാണ് ഇത്തരം ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നത് .

error: Content is protected !!