പഞ്ചായത്ത് സെക്രട്ടറി സാന്താക്ലോസായി, നവദമ്പതികൾക്ക് വിവാഹസർട്ടിഫിക്കറ്റ് നൽകി
കൂരാലി: സാന്താക്ലോസായി വേഷമിട്ട പഞ്ചായത്ത് സെക്രട്ടറി നവദമ്പതികൾക്ക് വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സമ്മാനിച്ചു. എലിക്കുളം പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജാണ് സാന്താക്ലോസിന്റെ വേഷമണിഞ്ഞ് ഇളങ്ങുളം കുളത്തുങ്കൽ കെ.ആർ. അനുവിനും ഭാര്യ അഞ്ജിതയ്ക്കും സർട്ടിഫിക്കറ്റ് നൽകിയത്. സെക്‌ഷൻ ക്ലാർക്ക് ടി. ആർ. രാജേഷ്, യു. അനീഷ്, മറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അടുത്തിടെ വിവാഹിതരായ അനുവിനും അഞ്ജിതയും എലിക്കുളം ഗ്രാമ പഞ്ചായത്തിൽ ക്രിസ്മസ് തലേദിവസം വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയപ്പോഴാണ് അവിസ്മണനീയമായ സംഭവം നടന്നത് .
