KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്  അന്നമ്മ വർഗീസ്‌  (ഷേർളി ),  വൈസ്പ്രസിഡന്റ് ഡയസ് കോക്കാട്ട്

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് പ്രസിഡന്റായി അന്നമ്മ വർഗീസിനേയും (ഷേർളി ) വൈസ് പ്രസിഡന്റായി ഡയസ് കോക്കാട്ടി നേയും (ഇരുവരും എൽ ഡി എഫ്) തെരഞ്ഞെടുത്തു. അന്നമ്മ വർഗീസിനും ഡയസ് കോക്കാടിനും പത്തു വോട്ട് വീതം ലഭിച്ചു. യു ഡി എഫ് ൻ നിന്നും യഥാക്രമം ഇരുസ്ഥാനത്തേക്കും മത്സരിച്ച രേണുകാ സാബുവിനും മോഹനനും 8 വോട്ടുകൾ വീതം ലഭിച്ചു. മൊത്തം 2 1 അംഗങ്ങളാണുള്ളത്. എസ്ഡിപിഐയുടെ രണ്ട് അംഗങ്ങളും എൻ ഡി എ യുടെ ഒരംഗവും ഇരു സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ നിന്നും വിട്ടു നിന്നു .

അന്നമ്മ വർഗീസ് സി പി ഐ എം പാറത്തോട് ലോക്കൽ കമ്മിറ്റിയംഗവുo അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ടുമാണ്. ഡയസ് കോക്കാട്ട് കേരളാ കോൺഗ്രസ് ( എം) നേതാവുമാണ്.

error: Content is protected !!